Saturday, June 7, 2008

അലീനയുടെയും സത്യയുടേയും രണ്ടാം വിവാഹ വാർഷികം ഇന്ന്

Happy Anniversary
(Cotton Anniversary-2008)
to
Aleena & Satya;
"....your happiness is our only dream and prayer..."
Yours,
Achan & Amma

ലോക പരിസ്ഥിതി ദിനം- 2008


ലോക പരിസ്ഥിതി ദിനം- 5-6-2008
(ശ്രീ നാരായണ ഗൂരുവിന്റെ വാക്കുകൾ..)

1978-80 മുതൽക്കാണു സൈലന്റ് വാലി സംരക്ഷണത്തിന്റെ ഭാഗമായി മലയാളത്തിൽ പരിസ്ഥിതി ചർച്ചകളും ഇടപെടലുകളും സജീവമായി നാം കാണുന്നത്.

എന്നാൽ ശ്രീ നാരായണ ഗുരു എഴുപതുവർഷ ങ്ങൾക്ക് മുൻപ് ചെയ്ത
ഒരു പ്രഭാഷണത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക;
“...അയ്യോ മനുഷ്യൻ! അവൻ കൈയിൽ ഒരു വെട്ടുകത്തിയുമായി
നടന്ന് എല്ലാത്തിനേയും വെട്ടിനശിപ്പിക്കുന്നു.
അവൻ ഈ ഭൂമി തൂരന്ന് ഭൂമിയുടെ ഉള്ളിലുള്ളതെല്ലാം
പുറത്തെടുത്ത് ഭൂമിയെ പൊള്ളയാക്കുന്നു.
മലകൾ എല്ലാം വെട്ടിനിരത്തി ഇവിടെ
പർവതങ്ങളില്ലാതെയാക്കിയിരിക്കുന്നു.
അവൻ നദികളെ അശുദ്ധമാക്കി
അതിലെ വെളളം വറ്റിച്ചു കളഞ്ഞൈരിക്കുന്നു...”

Friday, June 6, 2008

സ്വാമി ത്യാഗീശ്വരൻ ഗുരുകുലം

“തപോവന ഭൂമിക”
(കവിതാ സമാഹാരം)
ഒരേ ഒഴുക്കിൽ ശാന്തമായിരുന്നു വായിക്കാൻ കഴിയുന്നതും നമ്മെ ദാർശനികതയുടെ ആഴങ്ങളിലേക്ക് കവിതയിൽ സരളമായി കുറിച്ചിട്ടിരിക്കുന്ന വരികളിലൂടെ കൊണ്ടു പോകുന്നതും ഒരു “കുഞ്ഞുണ്ണിമാഷാണൊ“ എന്നു തോന്നിപ്പിക്കും?
സ്വയം (തന്നിലെ അറിവാകുന്ന ദീപത്തെ) അറിയാനുളള, അങ്ങനെ ഈ പ്രപഞ്ച സൃഷ്ടാവിനെ (അറിവിന്റെ അറിവാകുന്ന ആ മഹാജ്ജ്യോതിസിനെ) തന്നെ അറിയാനുളള നമ്മുടെയൊക്കെ ഒരു (പാഴ്) ശ്രമത്തിന്റെ വഴിയിലെ ചീന്തകൾ തന്നെ ഈ കവിതാ സമാഹാരത്തിലേറെയും.
മാത്രമല്ല ഗുരു നിത്യ ചൈതന്യ യതിയെ കുറിച്ചുളള നല്ല ഓർമ്മകളുമായി ഏതാനും കവിതകളും ഈ സമാഹാരത്തിലുണ്ട്.

“ഒന്നുറങ്ങീടുവാനെന്ന പോൽ പോയി നീ
പോന്നതറിഞ്ഞില്ല, ഭൂവനത്തിൻ വെട്ടമായ്!“...
“ഗുരുതൻ കടാക്ഷം താൻ പൂവായി വിരിയുന്നു
ഹ്യദയ തരു വതിൽ....”
“നിന്നാരും വിടുകയില്ല ഒറ്റയ്ക്കായൊരിക്കലും;
തേൻ മലർ കണ്ടെന്നാകിൽ വണ്ടുണ്ടോ മാറീടുന്നു.”....

സ്വാമി, ഹിമാലയ സാനുക്കളിലെ കടുത്ത തണുപ്പിലും, കുവൈത്തിലെ കൊടിയ ചൂടിലും ഈശ്വര സാന്നിധ്യം അറിയാൻ ശ്രമിക്കുന്നതും, “മൌന..” ത്തോടുളള സ്നേഹവും, വളരെ നന്നായിട്ടുണ്ട്.
“...വാക്കിനു മുന്നമായ് മൌനം നീയെങ്കിലും,
ശബ്ദം പിറക്കുവാൻ മാതാവു നീ തന്നെ..”
“...വാക്കിനാൽ പറയുവാൻ ശ്രമിക്കുന്ന ഞാൻ നിന്നിൽ,
വാക്കിനോടൊപ്പമായ് മൌനത്തിലാഴുന്നു..”
ഇനിയും ദാർശനികതയുടെ കൂടുതൽ ആഴങ്ങളിലേക്ക് കുട്ടികളായ ഞങ്ങളെ കൂട്ടികൊണ്ടു പോകാനിടയാകട്ടെ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
[നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച ഈ ബുക്കിനു 35 രൂപ വില]

Thursday, June 5, 2008

ശ്രീ നാരായണ കൾച്ചറൽ സെൻററർ

ശ്രീ നാരായണ കൾച്ചറൽ സെന്ററർ

ഉള്ളൂർ, പ്രശാന്ത്നഗർ, തിരുവനന്തപുരം-11

[രജി. നമ്പർ.T.544/2002]

1985 ൽ ശ്രീ നാരായണ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനം, തിരുവനന്തപുരത്ത് ഉള്ളൂർ, പ്രശാന്ത് നഗറിൽ, ആരംബിച്ചു. 1987 ൽ, മണ്ണാംകോണം ബി.സരസ്വതിഅമ്മ ഇഷ്ടദാനമായി തന്ന 3 1/2 സെന്റ്റ് സ്ഥലത്ത് ആസ്ഥാന മന്ദിരം പണിതു.

ആദ്യകാല പ്രസിഡന്റ്/സ്ക്രട്ടറിമാർ ആയിരുന്ന ശ്രീ. ഡാ:എം.കരുണാകരബാബു, ഡാ: ബി.ഗോപാലകൃഷ്ണൻ, പ്രൊഫ: എം. രാമദാസ് എന്നിവർ ഇന്നും ഭരണ സമിതിയിൽ തുടർന്നു വരുന്നു. ഇടക്കാലത്ത് (1996 മുതൽ 1999 വരെ) പ്രവർത്ത്നം തടസ്സപ്പെട്ടെങ്കിലും, 2001 മുതൽ ആയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ഭരണസമിതി:
ടി. സെന്ററിന്റെ 8-4-2007-ലെ വാഷികപൊതുയോഗം, തിരെഞ്ഞെടുത്ത ; പ്രസിഡന്റ് ഡാ: എം. കരുണാകരബാബു, സെക്രട്ട്റി. എൻ. ആനന്തരാജൻ, വൈസ് പ്രസിഡന്റ്: ശ്രീ.കെ. വിശ്വംഭരൻ, ഖജാ‍ൻജി: കെ.സി.ശശികുമാർ, ജോയന്ററ് സെക്രടടറിമാർ: ശ്രീ. ആർ. ശ്രീകുമാർ, ശ്രീമതി. ബി.ലളിത, എന്നീ 20 പേരും പ്രത്യേക ക്ഷണിതാവായി ശ്രീ. പ്രൊഫ: എം.രാമദാസും അടക്കമുളള, 21 അംഗ ഭരണസമിതി ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പ്രവർത്തനങ്ങളിൽ പ്രധാനമായും: യോഗാ പരിശീലനം, മെഡിറ്റേഷൻ, കുട്ടികൾക്കുള്ള പഠന പരിശീലന ക്ലാസ്സുകൾ, ആത്മീയ- ആരോഗ്യ പ്രഭാഷണങ്ങൾ എന്നിവയാണ്.



ഗുരു മുനി നാരായണ പ്രസാദ്‌
(ഗുരുസാഗരത്തിലെ മൗനസഞ്ചാരി*)
* അവലംബം, വെബ് സൈറ്റിൽ നിന്നും തന്നെ

ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട്‌ ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു.
പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും, പുസ്‌തകങ്ങളായും അന്വേഷികള്‍ക്ക്‌ സര്‍വാത്മനാ സമ്മാനിക്കുന്നു.
“ദുഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്‌പൃഹഃ
വീത രാഗ ഭയ ക്രോധഃ
സ്ഥിതധിര്‍ മുനിരുച്യതേ“.
(ഭഗവദ്‌ഗീത: സംഖ്യായോഗം 56)
ദുഃഖങ്ങളില്‍ ഇളകാത്ത മനസ്സോടു കൂടിയും സുഖങ്ങളില്‍ ആഗ്രഹമില്ലാതെയും രാഗം, ഭയം, ക്രോധം എന്നിവയില്ലാതെയും വര്‍ത്തിക്കുന്ന മുനിയെ സ്ഥിതധീ എന്നു വിളിക്കാം. ഭഗവദ്‌ ഗീതയില്‍ കൃഷ്‌ണന്‍ അര്‍ജുനനോടു പറയുന്നു. ''അര്‍ജുനാ, ഇവിടെ പറയുന്ന മനോഭാവം ആരിലാണോ ഉറച്ചു കഴിഞ്ഞിട്ടുള്ളത്‌ അയാള്‍ തന്റെ ആത്മസന്തുഷ്‌ടിയെപ്പറ്റി ലോകരോട്‌ പറഞ്ഞ്‌ നടക്കാനിഷ്‌ടപ്പെടുകയില്ല. മറിച്ച്‌ മൗനമായിരിക്കാനാണ്‌ ഇഷ്‌ടപ്പെടുക. മൗനം ശീലമായിട്ടുള്ളവനാണ്‌ മുനി.''
നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ്‌ ഗുരു മുനി നാരായണ പ്രസാദ്‌. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത്‌ ശ്രീനിവാസപുരത്താണ്‌. അവിടെയുള്ള നാരായണ ഗുരുകുലമാണ്‌ ഗുരുമുനി നാരായണ പ്രസാദ്‌ എന്ന സംന്യാസി വര്യന്‍ തന്റെ നൂറോളം പുസ്‌തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്‌. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്‌ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക്‌ ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ്‌ പ്രൊഫസറായും സഞ്ചരിക്കുന്ന മുനി നാരായണ പ്രസാദിന്റെ മുന്നില്‍ അങ്ങയെക്കുറിച്ച്‌ ആളുകള്‍ അറിയുംവിധം എഴുതാന്‍ താത്‌പര്യമുണ്ടെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ എഴുതി ഉണ്ടാക്കുന്ന പ്രശസ്‌തിയൊന്നും എനിക്കുവേണ്ട.'' എന്നാൽ ഇന്നു ജീവിച്ചിരിക്കുന്നവരിലാരും ഇത്രയും പുസ്‌തകങ്ങള്‍ എഴുതിയിട്ടില്ല. ആവിധം ഒരു ഗുരുവിനെ അറിയാന്‍ ശ്രമിക്കുന്നതും, അറിയിക്കുന്നതും ഒരു പുണ്യപ്രവൃത്തിയാണ്‌?

Monday, June 2, 2008

ഗുരു മുനി നാരായണ പ്രസാദ് സ്വാമി


ഡാ: ജയൻ. എം.ഡി. (ആയുർവേദം) യുടെ ചികിത്സയിൽ

ഗുരു മുനി പ്രസാദ് സ്വാമി 2008 ജുൺ 2 മുതൽ

ഒരാഴ്ച തിരുവനന്തപുരത്ത് മുളവനയുളള

കെ.സി.അശൊകകുമാർ. യു.കെ. യുടെ വീട്ടിൽ തങ്ങുന്നു.