Friday, June 6, 2008

സ്വാമി ത്യാഗീശ്വരൻ ഗുരുകുലം

“തപോവന ഭൂമിക”
(കവിതാ സമാഹാരം)
ഒരേ ഒഴുക്കിൽ ശാന്തമായിരുന്നു വായിക്കാൻ കഴിയുന്നതും നമ്മെ ദാർശനികതയുടെ ആഴങ്ങളിലേക്ക് കവിതയിൽ സരളമായി കുറിച്ചിട്ടിരിക്കുന്ന വരികളിലൂടെ കൊണ്ടു പോകുന്നതും ഒരു “കുഞ്ഞുണ്ണിമാഷാണൊ“ എന്നു തോന്നിപ്പിക്കും?
സ്വയം (തന്നിലെ അറിവാകുന്ന ദീപത്തെ) അറിയാനുളള, അങ്ങനെ ഈ പ്രപഞ്ച സൃഷ്ടാവിനെ (അറിവിന്റെ അറിവാകുന്ന ആ മഹാജ്ജ്യോതിസിനെ) തന്നെ അറിയാനുളള നമ്മുടെയൊക്കെ ഒരു (പാഴ്) ശ്രമത്തിന്റെ വഴിയിലെ ചീന്തകൾ തന്നെ ഈ കവിതാ സമാഹാരത്തിലേറെയും.
മാത്രമല്ല ഗുരു നിത്യ ചൈതന്യ യതിയെ കുറിച്ചുളള നല്ല ഓർമ്മകളുമായി ഏതാനും കവിതകളും ഈ സമാഹാരത്തിലുണ്ട്.

“ഒന്നുറങ്ങീടുവാനെന്ന പോൽ പോയി നീ
പോന്നതറിഞ്ഞില്ല, ഭൂവനത്തിൻ വെട്ടമായ്!“...
“ഗുരുതൻ കടാക്ഷം താൻ പൂവായി വിരിയുന്നു
ഹ്യദയ തരു വതിൽ....”
“നിന്നാരും വിടുകയില്ല ഒറ്റയ്ക്കായൊരിക്കലും;
തേൻ മലർ കണ്ടെന്നാകിൽ വണ്ടുണ്ടോ മാറീടുന്നു.”....

സ്വാമി, ഹിമാലയ സാനുക്കളിലെ കടുത്ത തണുപ്പിലും, കുവൈത്തിലെ കൊടിയ ചൂടിലും ഈശ്വര സാന്നിധ്യം അറിയാൻ ശ്രമിക്കുന്നതും, “മൌന..” ത്തോടുളള സ്നേഹവും, വളരെ നന്നായിട്ടുണ്ട്.
“...വാക്കിനു മുന്നമായ് മൌനം നീയെങ്കിലും,
ശബ്ദം പിറക്കുവാൻ മാതാവു നീ തന്നെ..”
“...വാക്കിനാൽ പറയുവാൻ ശ്രമിക്കുന്ന ഞാൻ നിന്നിൽ,
വാക്കിനോടൊപ്പമായ് മൌനത്തിലാഴുന്നു..”
ഇനിയും ദാർശനികതയുടെ കൂടുതൽ ആഴങ്ങളിലേക്ക് കുട്ടികളായ ഞങ്ങളെ കൂട്ടികൊണ്ടു പോകാനിടയാകട്ടെ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
[നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച ഈ ബുക്കിനു 35 രൂപ വില]

No comments: