ശ്രീ നാരായണ കൾച്ചറൽ സെന്ററർ
ഉള്ളൂർ, പ്രശാന്ത്നഗർ, തിരുവനന്തപുരം-11
[രജി. നമ്പർ.T.544/2002]
1985 ൽ ശ്രീ നാരായണ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനം, തിരുവനന്തപുരത്ത് ഉള്ളൂർ, പ്രശാന്ത് നഗറിൽ, ആരംബിച്ചു. 1987 ൽ, മണ്ണാംകോണം ബി.സരസ്വതിഅമ്മ ഇഷ്ടദാനമായി തന്ന 3 1/2 സെന്റ്റ് സ്ഥലത്ത് ആസ്ഥാന മന്ദിരം പണിതു.
ആദ്യകാല പ്രസിഡന്റ്/സ്ക്രട്ടറിമാർ ആയിരുന്ന ശ്രീ. ഡാ:എം.കരുണാകരബാബു, ഡാ: ബി.ഗോപാലകൃഷ്ണൻ, പ്രൊഫ: എം. രാമദാസ് എന്നിവർ ഇന്നും ഭരണ സമിതിയിൽ തുടർന്നു വരുന്നു. ഇടക്കാലത്ത് (1996 മുതൽ 1999 വരെ) പ്രവർത്ത്നം തടസ്സപ്പെട്ടെങ്കിലും, 2001 മുതൽ ആയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
ഭരണസമിതി:
ടി. സെന്ററിന്റെ 8-4-2007-ലെ വാഷികപൊതുയോഗം, തിരെഞ്ഞെടുത്ത ; പ്രസിഡന്റ് ഡാ: എം. കരുണാകരബാബു, സെക്രട്ട്റി. എൻ. ആനന്തരാജൻ, വൈസ് പ്രസിഡന്റ്: ശ്രീ.കെ. വിശ്വംഭരൻ, ഖജാൻജി: കെ.സി.ശശികുമാർ, ജോയന്ററ് സെക്രടടറിമാർ: ശ്രീ. ആർ. ശ്രീകുമാർ, ശ്രീമതി. ബി.ലളിത, എന്നീ 20 പേരും പ്രത്യേക ക്ഷണിതാവായി ശ്രീ. പ്രൊഫ: എം.രാമദാസും അടക്കമുളള, 21 അംഗ ഭരണസമിതി ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രവർത്തനങ്ങളിൽ പ്രധാനമായും: യോഗാ പരിശീലനം, മെഡിറ്റേഷൻ, കുട്ടികൾക്കുള്ള പഠന പരിശീലന ക്ലാസ്സുകൾ, ആത്മീയ- ആരോഗ്യ പ്രഭാഷണങ്ങൾ എന്നിവയാണ്.
No comments:
Post a Comment