(ശ്രീനാരായണ ഗുരുകുലം)
നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് അരുമകളല്ലേ? അവരുടെ ഭാവിയെപ്പററി നമുക്കു ഉൾക്കണ്ഠയില്ലേ? അവരെ ഇപ്പോൾ നാം ശരിക്കറിയുന്നോ? അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ എന്തൊക്കെയെന്നു നമുക്കറിയുമോ? അവർ ആരായിത്തീരുമെന്നു നമുക്കറിയാമോ?
ഇല്ല എന്നാവും പറയാൻ കഴിയുക!
ഇതു ചെയ്യാതിരിക്കുന്നതു നമ്മൾ മക്കളോടു മാത്രമല്ല മനുഷ്യരാശിയോടു മുഴുവൻ തന്നെ കാണിക്കുന്ന കടുംകൈയ്യാണ്. ഒരച്ഛനും ഒരമ്മയും പരിഹാരമില്ലാത്ത ഈ പാപം ചെയ്യാൻ ഇടവരാതിരിക്കട്ടെ! എന്തന്നാൽ മക്കൾ നമ്മിൽ നിന്നും അകന്നു പോകുന്നതായി കാനുന്നത് എത്രയോ മനോവേദനയുണ്ടാക്കുന്നതാണ്.?
ഈ ആപത്തുകളിൽ നിന്നും നമ്മെ രക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
1
കുഞ്ഞിന് മുലപ്പാൽ തന്നെ കൊടുത്തു വളർത്തുക। മുലപ്പാൽ പൂർണാഹാരം മാത്രമല്ല, അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും അതിനുണ്ട്। കുപ്പിപ്പാലിൽ സ്നേഹത്തിന്റെ ചൂടില്ല। തീയുടെ ചൂടേ കാണൂ. അമ്മയുടെ സ്നേഹം അമ്മിഞ്ഞപ്പാലിലൂടെ നുകർന്നിട്ടുള്ളവന്റെ ജീവിതത്തിലുടനീളം ആ സ്നേഹത്തിന്റെ തിളക്കം കാണും. ആരോഗ്യപരമായ കാരണങ്ങളാൽ മുലപ്പാൽ കൊടുക്കാൻ കഴിയാതെ വന്നുപോയാൽ,കുപ്പിപ്പാൽ കൊടുക്കുബോൾ കുഞ്ഞിനെ മാറോടണച്ചുകൊള്ളുവാൻ അമ്മമാർ ശ്രദ്ധിക്കുക.
കൊച്ചുമക്കളോടൊത്തു കഴിയുവാനും കളിക്കുവാനും അമ്മയും,അച്ഛനും കുറച്ചുസമയമെങ്കിലും ദിവസവും കണ്ടെത്തുക। അവർ നമ്മുടെ സ്നേഹത്തിന്റെ മധുരം അനുഭവിക്കട്ടെ! സ്നേഹം അനുഭവിച്ചിട്ടുള്ളവർക്കല്ലേ, മറ്റുള്ളവരെ സ്നേഹിക്കാനാവൂ?
3
കുഞ്ഞുങ്ങൾക്കാവശ്യമില്ലാത്തതെന്നു തോന്നുന്ന സാധനങ്ങൾ അവർക്ക് വാങ്ങിക്കൊടുക്കാതിരിക്കുക, അവർ എത്ര നിർബന്ധിച്ചാലും। അവരുടെ നിർബന്ധബുദ്ധിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക।
4
അവർക്കാവശ്യമെന്നു തോന്നുന്ന സാധനങ്ങൾ; അവർ ആവശ്യപ്പെട്ടില്ലെങ്കിൽപ്പോലും വാങ്ങിക്കൊടുക്കുക। നമ്മൾ അതിനു വേണ്ടി പ്രയാസം അനുഭിക്കേണ്ടിവന്നാലും സാരമില്ല। സ്വന്തം ആവശ്യങ്ങളെ കണ്ടറിയുന്ന അച്ഛനോടും അമ്മയോടും മക്കൾ അറിയാതെ മനസ്സ്കൊണ്ട് അടുത്തുപോകും।
5
അറിയാനുള്ള ആകാംക്ഷ കൊണ്ടു കുഞ്ഞുങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നല്കുക। കൂടുതൽ ചിന്തിക്കാനും ചോദ്യം ചോദിക്കാനും അതവരെ ഉത്സാഹിപ്പിക്കും। അങ്ങനെ അവരുടെ അറിവിന്റെ മേഖല വളരും. ഒപ്പം നമ്മോടുള്ള അടുപ്പവും। നമുക്കുത്തരം പറയാൻ കഴിയാത്ത ചോദ്യമാണു ചോദിക്കുന്നതെങ്കിൽ, അതിനുത്തരം പറയാൻ കഴിവുള്ള ഒരാളെ നിർദ്ദേശിച്ചുകൊടുക്കുക।വേണ്ടിവന്നാൽ അയാളുടെ അടുത്തേക്ക് അയക്കുക.
6
നമുക്കുത്തരം പറയാൻ അറപ്പുള്ള ചോദ്യങ്ങൾ, നിഷ്കളങ്കതകൊണ്ട് അവർ ചോദിച്ചെന്നിരിക്കും।അതിനെ അവരുടെ ദുസ്വഭാവമായി കണക്കാക്കരുത് । അറിയാവുന്നിടത്തോളം വ്യക്തമായും, ശാസ്ത്രീയമായും അവർക്കതു പറഞ്ഞുകൊടുക്കണം।അതവരെ നന്നാക്കുകയേ ഉള്ളൂ.
7
ക്രിയാത്മകമായ സർഗ്ഗവൈഭവമുള്ള കുട്ടികൾ സ്വന്തം കഴിവിന്റെ പ്രകടനമെന്ന നിലയിൽ എന്തെങ്കിലും ഉണ്ടാക്കികാണിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കുക.പോരായ്മകളുണ്ടാവാം,അഭിനന്ദിച്ചശേഷം മാത്രം പോരായ്മകൾ ചൂണ്ടിക്കാണിക്കുക.
8
ഉത്സാഹത്തോടുകൂടി മക്കൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കുക।മറ്റുതെരക്കുണ്ടെങ്കിലും അതു ഒഴിവാക്കിയിട്ടു കുഞ്ഞിനു കാതു കൊടുക്കുക.ആയതിനെ ഉപദ്രവമായിക്കരുതി നിരുത്സാഹ പ്പെടുത്തരുത്.അതിനു നിങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണം കുഞ്ഞിനിഷ്ടപ്പെടുന്ന തരത്തിലുള്ളതായിരിക്കണം.
9
സദാചാരപരവും നന്മതിന്മകളെ സംബന്ധിച്ചുള്ളതുമായ ഉപദേശങ്ങൾ അവർക്കു കൊടുക്കേണ്ടതില്ല.അച്ഛനമ്മമാരെ കുഞ്ഞുങ്ങൾ കാണുന്നതു ഉപദേഷ്ടാക്കളായിട്ടല്ല.മാതൃകയെ ഉത്തമമായി കണ്ടുകൊണ്ടാണ് അവർ ജീവിക്കാൻ ആഗ്രാഹിക്കുന്നത്.അതാണവരുടെ സഹജവാസന.അതുകൊണ്ട് നല്ലതു മാത്രം ചെയ്തും,തെറ്റുകൾ ചെയ്യാതെയും അവരുടെ മുൻപിൽ ഉത്തമന്മാരായി ജീവിച്ചുകാണിക്കുക.അവർ അതിനെ അനുകരിക്കും.നല്ലവരായി വളരുകയും ചെയ്യും।
10
വേണ്ടത്ര ലാളന കുഞ്ഞിനു ലഭിക്കണം। വേണ്ടതിലധികം ആകുകയുമരുത്। നമ്മുടെ സ്നേഹവും ലാളനയും സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള വ്യക്തിയായി വളരാനുള്ള വഴി തടയുന്നതാവരുത്।
11
കുഞ്ഞുങ്ങളുടെ മുൻപിൽവച്ച് അച്ഛനും അമ്മയും ശണ്ഠകൂടരുത്। ശണ്ഠയുടെ അന്തരീക്ഷത്തിലല്ല,സ്നേഹത്തിന്റേയും,സൌമനസ്യത്തിന്റെയും വിട്ടുവീഴ്ചയുടേയും അന്തരീക്ഷത്തിലാണ് കുഞ്ഞു വളർന്നു വികസിക്കേണ്ടതു। ഏറ്റവും നല്ലത് അച്ഛനമ്മമാർ തമ്മിൽ ഒരിക്കലും ശണ്ഠകൂടാതിരിക്കുന്നതു തന്നെ। വീട്ടുകലഹത്തിന്റെ അന്തരീക്ഷത്തിൽ വളർന്നു വരുന്ന കുഞ്ഞിന്റെ മനസ്സ് എന്നും അസ്വസ്ഥമായിരിക്കും;വളർന്നു കഴിഞ്ഞാലും।
12
അച്ഛനും അമ്മയും തമ്മിലുള്ള തർക്കത്തിൽ സ്വന്തം പക്ഷത്തുനിൽക്കാൻ മകനേയോ, മകളെയോ കൂട്ടുപിടിക്കാതിരിക്കുക। സ്വന്തം തെറ്റിനു കുട്ടികളെ കൂട്ടുപിടിക്കുന്നതിനു പകരം, കുട്ടികൾ കുറ്റമറ്റവരായി വളരാൻ അച്ഛനും,അമ്മയും കൂട്ടുചേരുക.
13
ഒരു കാര്യത്തിനും കുഞ്ഞുങ്ങൾ തമ്മിൽ മത്സരിക്കുന്നതു പ്രോത്സാഹിപ്പിക്കാതിരിക്കുക। മത്സരിക്കുന്നതിനു വേണ്ടിയല്ലല്ലോ ആരും ജീവിക്കുന്നത്? സഹജമായുണ്ടാകുന്ന മത്സരങ്ങളിൽ അവർ തന്നെ തീർപ്പു കൽപ്പിച്ചുകൊള്ളട്ടെ। അതിന്റെ സ്ഥാനത്തു സഹകരിക്കാനും, കൂട്ടുചേർന്നുകാര്യങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനങ്ങൾ നൽകുക।
14
സ്വന്തം ആശയങ്ങളും, വിശ്വാസങ്ങളും കുഞ്ഞുങ്ങളിൽ കുത്തിച്ചെലുത്താതിരിക്കുക।പകരം സ്വന്തമായി ചിന്തിച്ച് സ്വന്തം ആശയങ്ങളും ആദർശങ്ങളും വളർത്തിയെടുക്കാൻ അവർക്കു ശക്തിയും പ്രേരണയും നൽകുക।നമ്മുടെ മക്കൾ നമ്മെക്കാൾ ഉയർന്നവരാകണ്ടേ? നമുക്കറിയാവുന്നതു തന്നെയാണ് ഏറ്റവും വലിയ അറിവെന്നും,ആദർശമെന്നും നമുക്കു തീർച്ചയുണ്ടോ?
15
ജീവിത രഹസ്യം അറിയാനുള്ള ആകാംക്ഷ ഏതാണ്ട് പത്തു വയസ്സ് മുതൽ കുട്ടികളിൽ കണ്ടു തുടങ്ങും.അതിനെ പ്രോത്സാഹിപ്പിക്കുക.അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുന്നില്ലെങ്കിൽ അറിവുള്ള മറ്റുള്ളവരുടെ സഹായം തേടാൻ മടിക്കരുത്.കുഞ്ഞുങ്ങളിൽ ഉണരുന്ന ജിജ്ഞാസക്കു വേണ്ടത്ര ശമനം കിട്ടാതിരുന്നാൽ ഭാവിയിൽ ആ ജിജ്ഞാസ മുരടിച്ചു പോകും.അന്തിമമായ ഒരു ഉത്തരം ഇത്തരം ചോദ്യങ്ങൾക്കില്ലന്നുള്ളതും മനസ്സിലാക്കുക.അതുകൊണ്ടു ജിജ്ഞാസ മുരടിപ്പിച്ചു കളയാൻ പാടില്ല।
16
ഒരു ഡോക്ടറോ,എഞ്ചീനിയറോ ആകുന്നതാണ് ജീവിതത്തിലെ വിജയമെന്ന മിഥ്യാബോധം കുട്ടികളിൽ ജനിപ്പിക്കാതിരിക്കുക।അങ്ങെയൊരു ധാരണ കുട്ടിയുടെ മനസ്സിലുറച്ചുപോയന്നിരിക്കട്ടെ। പിന്നെ അതായി തിരുവാൻ സാധിച്ചില്ലെങ്കിൽ ഉണ്ടാകുന്ന നിരാശയുടെ കറുത്ത നിഴൽ ജീവിതാവസാനം വരെ തുടർന്നെന്നു വരും.സ്വന്തവ്യക്തിത്വത്തിനും സ്വഭാവത്തിനും ചേർന്ന ഒരു തൊഴിൽ സ്വയം കണ്ടെത്താൻ കുട്ടികളെ സഹായിക്കുക.
17
കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് അവരോടുള്ള നമ്മുടെ ബന്ധത്തിന്റെ സ്വഭാവവും വളരണം।മക്കൾവളർന്നു കഴിഞ്ഞാൽ അവരെ കൂട്ടുകാരെപ്പോലെ കാണുക।മുതിർന്ന മക്കളോട് ആജ്ഞാപിക്കുന്നതിനു പകരം നിർദ്ദേശങ്ങൾ നൽകുക।നമ്മൾ പറയുന്നതിനെ അവർ വിലയിരുത്തി നോക്കട്ടെ! അവർ വളരുന്നതും ചിന്തിക്കുന്നതും മാതൃകാ യോഗ്യമായിട്ടാണങ്കിൽ നമ്മൾ പറയുന്നതിനെ അംഗീകരിക്കാനെ അവർക്കു സാധിക്കൂ। അപ്പോൾ മക്കൾ കേവലം ആജ്ഞാനുവർത്തി- കളായിരിക്കുകയില്ല।മറിച്ച് , അച്ഛനേയും അമ്മയെയും ആദരിക്കുന്ന സ്നേഹിതരായിരിക്കും, ആരാധകരായിരിക്കും।
18
ദിവസവും സായംസന്ധ്യയ്ക്ക് അച്ഛനും അമ്മയും മക്കളും ഒന്നിച്ചിരുന്നു പ്രാർത്ഥന നടത്തുക....
2 comments:
അമ്മമാര് തിരിച്ചറിയട്ടെ മുലപ്പാലിന്റെ മഹത്വം
ആശംസകള്
അമ്മമാരും അച്ഛന്മാരും ഇത് മനസ്സിലാക്കട്ടെ..ഇനി അച്ഛനാകാന് പോകുന്നവരും അമ്മയാകാന് പോകുന്നവരും കുഞ്ഞിന് കഴിവതും മുലപ്പാല് നല്കാന് ശ്രമിക്കുക..!
ശശിയേട്ടാ..അച്ഛന് എന്നാണ് ശരി.
Post a Comment