Sunday, July 13, 2008

വിദ്യാഭ്യാസം എന്തിന്?

വിദ്യാഭ്യാസം പുസ്തക പഠനം മാത്രമല്ല, ചില വസ്തുതകളുടെ മനപ്പാഠമാക്കലും അല്ല। പകരം വിദ്യാഭ്യാസം, എന്നത് പുസ്തകം പറയുന്നത് മനസ്സിലാക്കലും ശ്രദ്ധിച്ച് കേട്ട് ആയത് സത്യമോ, മിഥ്യയോ എന്നെല്ലാം മനനം ചെയ്ത് ഉൾക്കൊള്ളുന്നതാകണം.അതു തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ ഭാഗവും.
ഈ ആദ്യ ഭാഗം പൂർത്തീകരിക്കുന്നതോടെ വിദ്യാഭ്യാസം, പരീക്ഷകൾ പാസ്സാവുകയും ബിരുദങ്ങൾ നേടലും, ഒരു നല്ല ജോലി കരസ്ഥമാക്കലും, കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കലും മാത്രമായി തീരുന്നു, എന്നതാണ് നാം കാണുന്ന സത്യം.
ഇന്ന് മററുള്ളവർ പറയുന്നത് ആവർത്തിക്കുകയും, അവയെ പിന്തുടരുകയുമാണ് നമുക്കിഷ്ടം। കാരണം, അതാണ് ജീവിക്കാൻ ഏററവും എളുപ്പവഴി. ഇവിടെ വിദ്യാഭ്യാസത്തിന് പ്രസക്തിയില്ല. അതു കൊണ്ട് തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന കേരളീയർക്ക് എന്ത്പററി എന്ന് ,പലപ്പോഴും നമുക്കു തോന്നാനിടയാകുന്നതും.

ആയതിനാൽ സന്തോഷകരമായ ഒരു ജീവിതത്തിന് ഇതൊന്നും ഇടയാക്കണമെന്നില്ല।
പകരം വിദ്യാഭ്യാസം നമ്മുടെ കുട്ടികൾക്ക്; അവൻ ജീവിക്കുന്ന സമൂഹവും അതിന്റെ സംസ്കാരവുമായി ഇണങ്ങി ചേർന്നു പോകാൻ പ്രാപ്തനാക്കണം.സമൂഹത്തിന്റെ, അല്ലങ്കിൽ നാട്ടിന്റെ ആ ഒഴുക്കിലേക്കുതന്നെ ചെന്നു വീഴലല്ല.പകരം നാം ജീവിക്കുന്ന സമൂഹത്തിലെ നന്മ തിന്മകളെ സ്വയം തിരിച്ചറിഞ്ഞു, നന്മയുടെ പാതയിലേക്കു തന്നെ, വേണ്ടി വന്നാൽ വ്യത്യസ്ഥമായൊരു ജീവിതം നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. ആയതിന് ആദ്യന്തികമായി നമ്മുടെ വിദ്യാഭ്യാസത്തിന് കഴിഞ്ഞാൽ മാത്രമേ ; ഒരു അർത്ഥവത്തായ വിദ്യാഭ്യാസം ലഭിച്ചൂ എന്ന് കരുതാനാവൂ.
അങ്ങനെ വരുന്ന തലമുറയിലെ കുട്ടികൾക്ക്, അവർ നേരിടേണ്ടിവരുന്ന എല്ലാ പ്രലോഭനങ്ങളേയും, സ്വാധീനപ്പെടുത്തലുകളേയും, ദുഷിച്ചുവരുന്ന സംസ്കാരത്തിന്റേയും, നാഗരീകതയുടേയും മൃഗീയതകളേയും ചെറുക്കാൻ പററിയ ഒരു വിദ്യാഭ്യാസം നല്കാൻ കഴിയണം. നമ്മുടെ വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യവും അതുതന്നെയാകണം.

2 comments:

തറവാടി said...

സമാന വിഷയം ഇവിടെ

Unknown said...

ശരിയാണ് പക്ഷെ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ ഇനി തിരിച്ചു കിട്ടാനാവാത്ത വണ്ണം പൊതുസമൂഹത്തിന് നഷ്ടപ്പെട്ടു പോയി എന്നെനിക്ക് തോന്നുന്നു . ചുരുക്കം ചില ജന്മനാ പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇനി വിദ്യാഭ്യാസത്തിലൂടെ തന്നില്‍ അന്തര്‍ലീനമായ പൂര്‍ണ്ണതയെ സാക്ഷാല്‍ക്കരിക്കാനാവൂ . മഹാഭൂരിപക്ഷത്തിന് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ കിട്ടുന്ന കടലാസ് മതി ....